Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » കാലാവസ്ഥ

അമരാവതി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് അമരാവതിയില്‍ വേനല്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് അന്തരീക്ഷതാപം 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അതിനാല്‍ത്തന്നെ വേനലിലെ യാത്ര അത്ര സുഖകരമായിരിക്കില്ല. കടുത്ത ചൂടില്‍ സ്ഥലങ്ങളെല്ലാം ചുറ്റിക്കാണുക വല്ലാതെ ക്ഷീണമുണ്ടാക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. അത്യാവശ്യം കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണ് അമരാവതി. ചുഴലിക്കാറ്റുകളും മഴക്കെടുതികളും ഇവിടെ പതിവാണ്. അതിനാല്‍ മഴക്കാലത്തെ യാത്ര അത്ര സുരക്ഷിതമാകില്ല. വെല്ലുവിളിയെന്ന പോലെ മഴയാത്രകള്‍ നടത്തുന്നവര്‍ക്ക് അമരാവതിയിലേയ്ക്കും യാത്രചെയ്യാമെന്നുമാത്രം.

ശീതകാലം

ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെയാണ് അമരാവതിയില്‍ ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയമാണ് അമരാവതി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ശീതകാലത്ത് അന്തരീക്ഷതാപം 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. ഈ സമയത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണുണ്ടാവുക, ക്ഷേത്രങ്ങളും തടാകങ്ങളുമെല്ലാം കാണാനും ട്രക്കിങ്ങിനും എല്ലാം പറ്റിയകാലം ഇതുതന്നെയാണ്.