സിക്കുകാര്‍ ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാര്ത്ഥനസ്ഥലമായ സുവര്‍ണ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍ വിശ്വാസികളും സഞ്ചാരികളുമൊക്കെയായി വര്‍ഷത്തില്‍ ലക്ഷകണക്കിനാളുകളാണ് സന്ദര്‍ശനം നടത്തുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അര്ജന് ദേവ് ജിയുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ മഹാരാജാ രഞ്ജിത്ത് സിംഗ് ഈ ഗുരുദ്വാരയുടെ മുകള്‍ നില 400 കിലോ സ്വര്‍ണപാളികള്‍ കൊണ്ട് മൂടി. ഇതിന് ശേഷമാണ് ഇതിന് സുവര്‍ണക്ഷേത്രം എന്ന പേര് ലഭിച്ചത്.
രണ്ട് നിലകളിലായി മാര്‍ബിളില്‍ തീര്‍ത്ത ഈ ഗുരുദ്വാര അമൃത്സരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്‍െറ മധ്യത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. സാഹോദര്യത്തിന്‍െറയും സമഭാവനയുടെയും പ്രതീകമെന്നവണ്ണം നാല് കവാടങ്ങളാണ് സുവര്ണക്ഷേത്രത്തിനുള്ളത്. സിക്കുകാരുടെ പുണ്യ ഗ്രന്ഥമായ ആദി ഗ്രന്ഥ് പകല്‍ സമയങ്ങളില്‍ ഇവിടെയാണ് സൂക്ഷിക്കാറ്. അമൃത്സറിലേക്കോ പരിസരത്തേക്കോ യാത്ര പോകുന്ന ആരും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മറക്കരുത്.