ഹര്‍മന്ദിര്‍ സാഹിബിനോട് ചേര്‍ന്നാണ് ചരിത്രപ്രാധാന്യമുള്ള ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഗുരു അര്ജന് ദേവ് ജിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച അഞ്ച് തടാകങ്ങളില്‍ ഒന്ന് ഇവിടത്തേതാണ്. ഗുരു രാംദാസ് ജിയുടെ കാലത്താണ് ഇവിടെ കുഴിക്കല്‍ ജോലികള്‍ ആരംഭിച്ചത്. ഗുരു അമര്‍ദാസ് ജി ഇതിന് വേണ്ട നിര്‍ദേശങ്ങളും നല്കി. കുളിക്കാനുള്ള സൗകര്യങ്ങളോടെ 1587-1589 കാലത്ത് ഗുരു അര്ജന് ദേവ് ജിയാണ് ഈ തടാകത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായത്. സന്യാസിയായ ബാബാ ബുദ്ധ ഇതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
ഈ തടാകം കുഴിക്കുന്ന സമയത്ത് സമീപം ധ്യാനത്തിലേര്പ്പെട്ടിരുന്ന സന്യാസിവര്യന്െറ പേരാണ് ഗുരു രാം ദാസ് ജി ഈ തടാകത്തിന് നല്‍കിയത്. സന്തക്ത എന്ന് പേരുള്ള ഈ സന്യാസി ഗുരുവിനെ കണ്ട് മോക്ഷം ലഭിക്കാനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞ് ഉടന്‍ മരണപ്പെടുകയും ചെയ്തു. ഗുരുദ്വാര തഹ്ലി സാഹിബ് എന്നും അറിയപ്പെടുന്ന ഈ സ്ഥലം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.