സുവര്‍ണ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ബാബാ അതാല്‍ അമൃത്സര്‍ നഗരത്തിലെ ഏറ്റവും ഉയരമുള്ള നിര്‍മിതികളില്‍ ഒന്നാണ്. ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഇവിടം യഥാര്‍ഥത്തില്‍ സിക്ക് ഗുരു ഹര്‍ഗോബിന്ദ് ജിയുടെ മകനായ ബാബാ അതല്‍ റായിയുടെ സമാധി സ്ഥലമാണ്. അഷ്ടകോണാകൃതിയി ഒമ്പത് നിലകളിലായുള്ള ഈ സമാധിക്ക് 40 മീറ്ററാണ് ഉയരം. 1628ല്‍ ഒമ്പതാം വയസിലാണ് ബാബാ അതല്‍ റായി മരിച്ചത്.
അതിന്‍െറ പ്രതീകമെന്നവണ്ണം ഒമ്പത് നിലകളിലായി ഗുരുദ്വാര നിര്‍മിക്കാന്‍ ഗുരു നിര്‍ദേശിക്കുകയായിരുന്നു. ഗുരുദ്വാരയുടെ താഴത്തേ നിലയില്‍ നാല് വശങ്ങളിലായി നാല് പ്രധാന വാതിലുകളാണ് ഉള്ളത്. കിഴക്കുഭാഗത്തിന് അഭിമുഖമായാണ് പ്രധാന വാതില്‍ സ്ഥിതി ചെയ്യുന്നത്. അഷ്ട കോണാകൃതിയിലുള്ള നിര്‍മിതിയുടെ ഭാഗത്താണ് സിക്ക് പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് സൂക്ഷിച്ചിട്ടുള്ളത്. നിര്‍മാണ വൈഭവത്തിന്‍െറ പ്രതീകമായ ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications