വാല്മീകിയുടെ പര്‍ണശാല നിലനിന്നുവെന്ന് കരുതുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ രാം തീര്‍ഥ് ക്ഷേത്രത്തില്‍ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. അമൃത്സറില് നിന്ന് 11 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. രാമായണ കാലത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന് സമീപം നിരവധി ചെറുക്ഷേത്രങ്ങളും ഉണ്ട്.
ശ്രീരാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതക്ക് വാല്മീകി ഇവിടെ അഭയം നല്‍കിയെന്നാണ് ഐതിഹ്യം. ശ്രീരാമന്‍െറ മക്കളായ ലവ, കുശന്മാര് ജനിച്ചതെന്ന് കരുതപ്പെടുന്ന കുടിലാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവിടെയുള്ള പുരാതന തടാകം, ഹനുമാനാണ് കുഴിച്ചതെന്നാണ് വിശ്വാസം.
വാല്മീകിയുടേതെന്ന് കരുതുന്ന കുടിലും സീത കുളിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന കല്പടവുകളും ഇന്നും ഇവിടെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നവംബറിലെ പൂര്‍ണചന്ദ്ര ദിനത്തില്‍ തുടങ്ങി നാലുദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവമാണ് ഇവിടത്തെ പ്രധാന ആഘോഷം. ഭക്തര്‍ക്കൊപ്പം സഞ്ചാരികളും ഈ സമയം കൂടുതലായി എത്താറുണ്ട്.