പുണ്യമായി കരുതുന്ന ഈ ഗുരുദ്വാര സുവര്‍ണ ക്ഷേത്രത്തിന്‍െറ പിന്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗുരു ഹര്‍ഗോബിന്ദ് ജിയെ ആരാധിച്ചിരുന്ന ലാഹോര്‍ ഖാസിയുടെ മകള്‍ ബീബി കൗലാന്െറ ഓര്‍മക്കായാണ് ഈ ഗുരുദ്വാര നിര്‍മിച്ചത്. മതം മാറിയ മകളെ കൊലപ്പെടുത്തുമെന്ന് പിതാവ് പ്രഖ്യാപിച്ചപ്പോള്‍ സന്യാസിയായിരുന്ന മിയാന്‍ മിര്‍ജി രക്ഷപ്പെടുത്തി അമൃത്സറില് കൊണ്ടുവന്ന ശേഷം ഗുരുവിന്‍െറ പകല്‍ അഭയം നല്കാന് എത്തിക്കുകയുമായിരുന്നു. ഗുരുവിന്‍െറ അടുത്ത് എത്തിയ ശേഷം മനുഷ്യരാശിക്കായി സ്വജീവിതം ഉഴിഞ്ഞുവെക്കുകയാണ് ബീബി കൗലാന്‍ തീരുമാനിച്ചത്.
കൗല്സര് സരോവര്‍ എന്ന ുപരിലുള്ള തടാക തീരത്താണ് ഈ ഗുരുദ്വാരയുള്ളത്. ആറാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് ജി സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ വരുന്ന എല്ലാ ഭക്തരോടും കൗല്സര് സരോവര്‍ തടാകത്തില്‍ മുങ്ങികുളിച്ച ശേഷം പോയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തടാകത്തിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് മാതാ കൗലാന്‍ ജിയുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത് . ഏറെ പുണ്യമാക്കപ്പെട്ട ഈ ആരാധനാ കേന്ദ്രം അമൃത്സറില് എത്തുന്ന എല്ലാവരും നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.