സംഗദ ഗ്രാമത്തിനരികെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു ഈ പേര് ലഭിച്ചത്.പൂര്‍വ്വ ഘട്ടത്തിലെ കുന്നികളിലൊന്നില്‍ നിന്നാണ് ഇതു താഴേക്ക് പതിക്കുന്നത്.ചുറ്റുമുള്ള പ്രകൃതി ദ്രിശ്യങ്ങള്‍ ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു.
ഇടതൂര്‍ന്ന വനത്തിനു ഒത്ത നടുവിലായാണ് ഈ വെള്ളച്ചാട്ടം. കാനനത്തിന്റെ നിശബ്ദദ ഭേദിക്കുമാറ് ഉഗ്രഭാവത്തോടെ ഇവ താഴേക്ക് പതിക്കുന്നു. ഈ അപൂര്‍വ്വ സുന്ദര കാഴ്ച കണ്ടു രസിക്കാന്‍ സഞ്ചാരികലോടൊപ്പം തന്നെ ഒട്ടേറെ നാട്ടുകാരും ഇവിടെ എത്താറുണ്ട്. സുഹൃത്തുക്കളുമായും ഫാമിലിയുമൊക്കെ സമയം ചെലവിടാന്‍ ഇതിലും പറ്റിയ ഒരിടം വേറെയില്ലെന്ന് തന്നെ പറയാം.
ഗ്രാമത്തില്‍ നിന്ന് ഇവിടേയ്ക്ക് റോഡു മാര്‍ഗം എത്താം. ഗംഭീരമായ ആരവം മുഴക്കി കൊണ്ട് ഈ വെള്ളച്ചാട്ടം യാത്രികരെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു.



Click it and Unblock the Notifications