പൂര്‍വ ഘട്ടത്തിലെ നിബിഡ വങ്ങള്‍ക്കു നടുവിലെന്നോണം സ്ഥിതി ചെയ്യുന്ന മനോഹരമായ കൊച്ചു ഗ്രാമമാണ് ടൈഡ. വിശാഖ പട്ടണത് നിന്നും 75 കിലോമീറ്റര്‍ അകലെയായി ടൈഡ സ്ഥിതി ചെയ്യുന്നു. കാപ്പി തോട്ടങ്ങള്‍ക്കും പച്ച വിരിച്ച വനങ്ങള്‍ക്കും മധ്യത്തിലായി പ്രകൃതി ഭംഗി തുളുമ്പുന്ന കാഴ്ച്ചകളൊരുക്കി ഈ ഗ്രാമം സഞ്ചാരികളെ വരവേല്‍ക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്നും ടെന്‍ഷനില്‍ നിന്നുമൊക്കെ അകന്നു മാറി സ്വസ്ഥമായി വിഹരിക്കാന്‍ ധാരാളം യാത്രികര്‍ ഇവിടെ എത്താറുണ്ട്.
റിസോര്‍ട്ടുകളും,തടി കൊണ്ട് നിര്‍മിച്ച കുടിലുകളും ഏറു മാടങ്ങളുമോക്കെ ഇവിടുത്തെ പ്രധാന പ്രത്യേകതകളാണ്. ആന്ധ്ര പ്രദേശ് ടൂറിസം മേഖലയുമായി സഹകരിച്ചു നടത്തുന്ന ജംഗിള്‍ ബെല്‍സ് നേച്ചര്‍ ക്യാമ്പ് പ്രധാനപ്പെട്ട എക്കോ ടൂറിസം പദ്ധതികളില്‍ പെടുന്നു. യാത്രികര്‍ക്ക് താമസ സൗകര്യമൊരുക്കുക മാത്രമല്ല ട്രെക്കിംഗ്,ഹൈകിംഗ് തുടങ്ങി വിവിധ വിനോദങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. പക്ഷി നിരീക്ഷണത്തിനായി പ്രത്യേക ഇടമുണ്ടിവിടെ. മനസ്സും ശരീരവും ഒരു പോലെ കുളിരണിയിക്കുന്ന തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇവിടുത്തെ പ്രകൃതി യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.



Click it and Unblock the Notifications