അരിതാറിലെ മെയ്‌തി ഗ്രാമത്തിലാണ് മാന്‍ഖിം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ആരാധനയില്‍ വിശ്വസിക്കുന്ന റായി വംശത്തിന്റേതാണ് ക്ഷേത്രം. ആനകളുടെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുള്ള പാറകല്ലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേക.
ആരാധനയ്‌ക്കായി തിരഞ്ഞെടുത്തിരിക്കുന്ന പ്രത്യേക ദിനമായ സാകീവ് ആഘോഷിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം റായി സമൂഹം ക്ഷേത്രത്തില്‍ ഒത്തു ചേരാറുണ്ട്. ഏപ്രിലിലോ മെയ്യിലോ ആയിരിക്കുമിത്. ഇവര്‍ നട്ട വിത്തുകള്‍ പാടത്ത് വളര്‍ന്ന് പൂക്കുമ്പോഴാണ് സകിവ പൂജ നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി പാട്ടും നൃത്തവും ഉണ്ടാകാറുണ്ട്. പാലായന സമയത്ത് ഈ പ്രദേശത്തുണ്ടായിരുന്ന പക്ഷികളുടെ ചലനങ്ങള്‍ അനുകരിക്കലാണ് നൃത്തത്തില്‍ ചെയ്യുന്നത്. കുടംബാംഗങ്ങള്‍ ചിതറി പോയ മേഖലകളനുസരിച്ച് ആഘോഷങ്ങള്‍ ഒരു മാസം വരെ നീണ്ടു നില്‍ക്കാറുണ്ട്. ധോള്‍, ജ്യംത, അമ്പ്, വില്ല് തുടങ്ങിയ ഉപകരണങ്ങള്‍ ആഘോഷങ്ങളില്‍ ഉപയോഗിക്കാറുണ്ട്. കൊയ്‌ത്ത് ഉത്സവും നടക്കുന്നത് വരെ ആരേയും ഒരു ഉപകരണവും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇത് മിക്കവാറും ആഗസ്റ്റ് സെപ്‌റ്റംബര്‍ മാസങ്ങളിലായിരിക്കും കൊണ്ടാടുക.



Click it and Unblock the Notifications