ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തായി 44.06 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്നതാണ് ബുരച്ചപൊരി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. സോനിത്പൂര്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ ഉയര്‍ന്ന പാരിസ്ഥിതിക നിലവാരത്തിന് പേരുകേട്ട സാങ്ക്ച്യുറിയാണ് ഇത്. ലാവോഖോവ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയുമായി ബന്ധപ്പെട്ടാണ് ഈ സാങ്ക്ച്യുറിയുടെ കിടപ്പ്. ഒരേ അസ്തിത്വവും വ്യത്യസ്ഥ പേരുകളുമുള്ള സാങ്ക്ച്യുറി എന്ന പ്രത്യേകതയ്ക്ക് ഉടമകളാണ് ഇവ. വളരെ ഫലഭൂയിഷ്ഠമായ മണ്ണും, ഭംഗിയാര്‍ന്ന പുല്‍പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ബുരച്ചപൊരി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. നിത്യഹരിത വനമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ബംഗാള്‍ കുളക്കോഴിയും, ഒറ്റകൊമ്പന്‍ കാണ്ടാമൃഗത്തിന്റെയും കേദാര ഭൂമിയാണ് ഇവിടം. കൂടാതെ, കടുവകള്‍, കാട്ടുപോത്തുകള്‍, പുള്ളിപ്പുലികള്‍, കാട്ടു പന്നികള്‍, മാനുകള്‍ തുടങ്ങിയവയേയും സഞ്ചാരികള്‍ക്കിവിടെ കാണാന്‍ കഴിയും. ചിലസമയങ്ങളില്‍ ആനകളെയും ഇവിടെ കാണാവുന്നതാണ്. 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തേസ്പൂരാണ് ഏറ്റവും അടുത്തുള്ള ടൌണ്‍ . സാങ്ക്ച്യുറിയില്‍ നിന്നും ഏകദേശം 160-200 കിലോമീറ്റര്‍ അകലെയാണ് ഗുവാഹട്ടിയുടെ സ്ഥാനം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.



Click it and Unblock the Notifications