Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബദാമി » ആകര്‍ഷണങ്ങള് » ബനശങ്കരി ക്ഷേത്രം

ബനശങ്കരി ക്ഷേത്രം, ബദാമി

47

ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. ബദാമിയില്‍ നിന്നും അടുത്താണ് ഈ ക്ഷേത്രം. ബനശങ്കരിയില്‍ വച്ച് ദുര്‍ഗമാസുരനെ വധിച്ച പാര്‍വ്വതീ ദേവിയുടെ അവതാരമാണ്രേത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സ്‌കന്ദപുരാണത്തിലും പത്മപുരാണത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ദേവത ചാലൂക്യരുടെ കുലദൈവമായിരുന്നു. എട്ടുകൈകളുമായി സിംഹത്തിന് പുറത്തിരിക്കുന്ന രീതിയിലാണ് ഇവിടുത്തെ ദേവീരൂപം. ദേവിയുടെ കാലിനടിയില്‍ ചതഞ്ഞിരിക്കുന്ന ദുര്‍ഗമാസുരന്റെ രൂപവും കാണാം. കറുത്ത ശിലയിലാണ് വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്.എഴാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ പരശുറാം അഗേലെയെന്ന സാമന്തന്‍ പുതുക്കിപ്പണിതിരുന്നു. ദ്രാവിഡക്ഷേത്രനിര്‍മ്മാശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തില്‍ ഇവിടെ രഥോത്സവം നടക്കാറുണ്ട്. ഈ സമയത്ത് ഇവിടെയെത്തിയാല്‍ വര്‍ണാഭമായ ഈ ആഘോഷത്തില്‍ പങ്കുചേരാം. തിലകാരണ്യ വനത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനം എന്നര്‍ത്ഥം വരുന്ന ബന എന്നവാക്കും ശിവന് പ്രിയപ്പെട്ടവള്‍, അതായത് പാര്‍വ്വതി എന്നര്‍ത്ഥം വരുന്ന ശങ്കരി എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ബനശങ്കരിയെന്ന വാക്കുണ്ടായത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri