ഭൂതനാഥ ക്ഷേത്രസമുച്ചയത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഭൂതനാഥ ക്ഷേത്രം. ശിവഭക്തന്മാരുടെ പ്രിയക്ഷേത്രങ്ങളിലൊന്നാണിത്. ഭൂതനാഥ അവതാരരൂപത്തിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. തടാകത്തിലേയ്ക്ക് നീണ്ടുകിടക്കുന്ന തുറന്ന മണ്ഡപം ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ ദ്രാവിഡശൈലിയും, ഉത്തരേന്ത്യയിലെ നഗരശൈലിയും ചേര്‍ത്തിണക്കിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം ഏഴാം നൂറ്റാണ്ടില്‍ ബദാമി ചാലൂക്യരാണ് പണിതത്. പിന്നീട് പുറത്തുള്ള മണ്ഡപം പണിതത് കല്യാണി ചാലൂക്യരാണ്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുള്ള പാറകളില്‍ ജൈന തീര്ത്ഥങ്കരന്മാരുടെ ചിത്രങ്ങളും വിഷ്ണുവിന്റെ അവതാരങ്ങളും കൊത്തിവച്ചിട്ടുണ്ട്.