മല്ലേശ്വരത്താണ് ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ മാള്‍ എന്ന് വിളിക്കപ്പെടുന്ന മന്ത്രി മാള്‍ ഉള്ളത്. പുറത്തുനിന്നു നോക്കുമ്പോള്‍ത്തന്നെ കണ്ണുതള്ളുന്ന വലിപ്പമാണ് ഇതിന്, അകത്തുകടന്നാലോ മായാലോകത്തെത്തിയ ഒരു പ്രതീതിയും. 15 ലക്ഷം ചതുരശ്രഅടിയാണ് ഇതിന്റെ വിസ്തീര്‍ണം. ഷോപ്പിങ്, ഭക്ഷണം, വിനോദം എന്നിവയ്ക്കെല്ലാം വന്‍ സാധ്യതകളാണ് ഈ മാള്‍ തുറന്നിടുന്നത്. ലൈഫ്സ്റ്റൈല്‍, റിലയന്‍സ് ട്രെന്‍ഡ്സ്, മാര്‍ക്സ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, പാന്റലൂണ്‍സ് തുടങ്ങിയ വന്‍കിട ബ്രാന്റുകളുടെയെല്ലാം കടകള്‍ ഒരുമിച്ച് കാണാവുന്നത് മന്ത്രിമാളില് മാത്രമാണ്. കെട്ടിട നിര്‍മ്മാണരീതിയുടെ പേരിലും മന്ത്രിമാള്‍ പ്രശസ്തമാണ്. ദക്ഷിണാഫ്രിക്കയിലെ ബെന്ടെല് അസോസിയേറ്റ്സ് ആണ് ഇതിന്റെ മാതൃക തയ്യാറാക്കിയത്. 250ഓളം ഷോപ്പുകളാണിതിലുള്ളത്, 39 ഫുഡ് കോര്‍ട്ടുകളുണ്ട്. ഒപ്പം ഐനോക്സ് തിയേറ്ററുമുണ്ട്. 71 സീറ്റുകളുള്ള ഗോള്‍ഡ് ക്ലാസ് സ്ക്രീനുള്പ്പെടെ 6 സ്ക്രീനുകളാണ് ഐനോക്സ് സമുച്ചയത്തിലുള്ളത്. 2000 കാറുകള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യമുണ്ട്.