ബാരനില്‍ നിന്നും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. സോര്‍സാന്‍ ഗ്രാമത്തിലാണ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാതനമായ ഒരു കോട്ടയ്ക്കുള്ളിലാണ് ഈ ക്ഷേത്രമുള്ളത്. ഒരു വലിയപാറയ്ക്കുതാഴെയായുള്ള ഗുഹയിലാണ് ഹിന്ദുദേവതയായ ബ്രഹ്മണി മാതായുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
നാലായിരം വര്‍ഷം മുതല്‍ ജ്വലിയ്ക്കുന്നതാണെന്ന് കരുതപ്പെടുന്ന ഒരു അഖണ്ഡജ്യോതിയുണ്ട് ഇവിടെ. എല്ലാവര്‍ഷവും ശിവരാത്രിസമയത്ത് ഇവിടെ ഉത്സവം നടക്കാറുണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള ചന്തകളില്‍ ആടുമാടുകളുടെ വന്‍ വ്യാപാരം തന്നെ നടക്കാറുണ്ട്.



Click it and Unblock the Notifications