ബാരന്‍ ജില്ലയിലെ ചിപബരോഡ് താലൂക്കിലാണ് കകോനി. ബാരന്‍ നഗരത്തില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പാര്‍വണ്‍ നദിയുടെ തീരത്തുള്ള ഈ സ്ഥലം പ്രശസ്തമാകുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ്. ഇവിടെ ജൈനക്ഷേത്രങ്ങളും, ശിവന്‍, വിഷ്ണു എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുമുണ്ട്.
എട്ടാം നൂറ്റാണ്ടില്‍ പണിതവയാണ് മിക്കക്ഷേത്രങ്ങളും. ഈ ക്ഷേത്രങ്ങളില്‍ പലതിലുമുണ്ടായിരുന്ന വിഗ്രഹങ്ങള്‍ ഇപ്പോള്‍ കോട്ട, ഝലവാര്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജാ ഭീം ദിയോയുടെ കാലത്ത് പണികഴിപ്പിച്ച ഭീംഗഡ് കോട്ടയുടെ ഭാഗങ്ങളാണ് ഇവിടെ കാണാനുള്ള മറ്റൊരു കാഴ്ച. പഴയകോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.



Click it and Unblock the Notifications