ബറേലിയിലെ അന്താരാഷ്ട്ര പ്രശസ്തമായ ആരാധനാലയമാണ് ദര്‍ഗ ഇ അല ഹസ്രത. മൊഹല്ല ഷൗഗ്രാന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ദര്‍ഗ മുസ്ലിം സന്യാസിയായ അലഹസ്രത് ഇമാം അഹമ്മദ് റാസ ഖാന്റെ സ്മരണയ്ക്ക് വേണ്ടി പണിതീര്‍ത്തതാണ്.
മഹാപണ്ഡിതനായിരുന്ന ഇദ്ദേഹം 1856 ജൂണ്‍ 16 നാണ് ജനിച്ചത്. മുസ്ലിം സമുദായത്തിന്റെ അവസാനവാക്കായിരിന്നു ബറേലിയില്‍ അദ്ദേഹം. അദ്ദേഹം നിര്‍മിച്ച മുസ്ലിം പഠനാലയത്തിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഫത്വരധ്വിയ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രശസ്തമാണ്. 12000 പേജുകളുള്ള ഈ പുസ്തകത്തിന് 12 വോളിയങ്ങള്‍ ഉണ്ട്.



Click it and Unblock the Notifications