ബാര്‍മെറില്‍ നിന്ന് 39 കി മീ അകലെയായി ഹാഥ്മാ വില്ലേജില്‍ ആണ് പൌരാണികമായ കിരാഡു ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇത് അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സംഘാതമാണ് . പ്രാചീന ലിഖിതങ്ങളില്‍ കിരാഡ് കൂപ് എന്നറിയപ്പെട്ടിരുന്ന ഹാഥ്മ പന്വാരാ രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു.അഞ്ചു ക്ഷേത്രങ്ങളില്‍ വച്ച് സോമേശ്വരക്ഷേത്രമാണ് ഏറ്റവും വലിയത്. ഈ ശിവക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതാണ്.
ധാരാളം താഴികക്കുടങ്ങളുള്ള ഗോപുരങ്ങളും അനേകം ഹിന്ദു ദൈവങ്ങളുടെ ശില്‍പ്പങ്ങളും ഇവിടെ കാണാം. ക്ഷേത്രത്തിന്റെ ഗര്ഭഗൃഹത്തില് ദൈവ പ്രതിഷ്ഠയുണ്ട്. ശ്രീകോവില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അധോമുഖമായി കൊത്തിയ ഒരു താമരപ്പൂവിന്മേലാണ്. ഇവിടെക്കാണുന്ന മറ്റു നാല് ക്ഷേത്രങ്ങളും വിഷ്ണുവിനും ശിവനുമായി സമര്‍പ്പിച്ചവയാണ് . രാമായണ കഥകള്‍ കൊത്തിവച്ച ക്ഷേത്രച്ചുവരുകളില്‍ അപ്സരസ്സുകളുടെയും വ്യാളികളുടെയും രൂപങ്ങളും കൊത്തിവച്ചിരിക്കുന്നു.