ബസ്തി നഗരത്തിന് പുറത്ത് കുവാന നദിക്ക് കുറുകെയാണ് അഹ്‍മത്ത് പുള്‍ അഥവാ അഹ്‍മത്ത് പാലം സ്ഥാപിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ പാലം നിര്‍മ്മിച്ചത്. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളായ അയോദ്ധ്യ, ഫൈസാബാദ്, ലഖ്നൗ എന്നിവിടങ്ങളിലേക്ക് ഈ പാലം വഴിയാണ് പോകുന്നത്.
ഈ പാലത്തിന് അഹ്‌മത്ത് പാലം എന്ന് പേര് വന്നത് കുവാന നദിയുടെ തീരത്തുള്ള ഒരു ആശ്രമത്തിന്‍റെ പേരില്‍ നിന്നാണ്. പാലത്തില്‍ നിന്ന താഴേക്കിറങ്ങിയാല്‍ ഇവിടെ എത്താം. അവിടെ ഒരു ശിവക്ഷേത്രവുമുണ്ട്.
വളരെ ശാന്തമായ, തിരക്കുകളില്‍ നിന്നകന്ന ഒരു സ്ഥലമാണിത്. പ്രകൃതി മനോഹരവും, സ്വച്ഛവുമായ ഇവിടെ നദിയുടെ തീരത്ത് രണ്ട് ആരാധനാകേന്ദ്രങ്ങളുമുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെ ആളുകള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതും, യോഗ പരീശിലീക്കുന്നതും കാണാനാവും.



Click it and Unblock the Notifications