1956 ല്‍ സ്ഥാപിക്കപ്പെട്ട ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി ട്രെയിനിംഗ് സെന്‍റര്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ളതാണ്. പഠനാവശ്യങ്ങള്‍ക്ക് വരുന്നുവര്‍ മാത്രമല്ല, മനോഹരമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഇവിടം കാണാനായി ധാരാളം സഞ്ചാരികളും എത്തുന്നു.
അലങ്കാരച്ചെടികള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളില്‍ ഗവേഷണവും പരിശീലനവും ഇവിടെ നടത്തിവരുന്നു. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഇനം കൂണുകളാണ്. ഒരു കൂണുത്പാദനകേന്ദ്രം ഇവിടെയുണ്ട്. കൂണ്‍ കൃഷിക്കാര്‍ക്ക് ഗുണമേന്മയുള്ള കൂണ്‍വിത്തുകള്‍ ഇവിടെ നിന്ന് വിതരണം ചെയ്യുകയും ചെയ്ത് വരുന്നു. വലിയൊരു തേനുല്പാദന കേന്ദ്രവും ഇവിടെയുണ്ട്. തേനീച്ച കൃഷിക്കാര്‍ക്ക് പരിശീലനവും ഇവിടെ നല്കുന്നുണ്ട്.
അമരപ്പള്ളി, റൊമാനി, നീലം തുടങ്ങിയ ഉന്നത നിലവാരമുള്ള മാങ്ങകള്‍ കൃഷിചെയ്യുന്ന വിഭാഗവും ഇവിടെയുണ്ട്. ഇവിടെ നിന്ന് രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് മാവിന്‍ തൈകളും നല്കിവരുന്നു.



Click it and Unblock the Notifications