ബസ്തിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളില്‍ വനത്തെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനായാണ് രാഷ്ട്രീയ വനചേതന കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ശാന്തി രവിദാസ് വന വിഹാര്‍ എന്നപേരിലും ഇവിടം അറിയപ്പെടുന്നു.
ബസ്തി ഒരു പുരാതന നഗരമാണ്. യോഗീവര്യന്‍മാരും, വിശുദ്ധാത്മാക്കളും ഇവിടെ ആശ്രമങ്ങള്‍ സ്ഥാപിച്ച് താമസിച്ച് വന്നു. ശ്രീരാമന്‍റെ ഗുരുവായിരു്ന്ന ഋഷി വസിഷ്ഠ് താമസിച്ചിരുന്ന ആശ്രമം ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. സഹോദരനായ ലക്ഷ്മണനോടൊപ്പം ശ്രീരാമന്‍ കുറച്ച് കാലം ഇവിടെ താമസിച്ചിരുന്നതായാണ് വിശ്വാസം.
ബസ്തി നഗരത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ മാറി, ഗണേശ്പൂര്‍ ഗ്രാമത്തോട് ചേര്‍ന്നാണ് രാഷ്ട്രീയ വനചേതന കേന്ദ്രം. ഇവിടെ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും, ബോട്ട് യാത്രക്ക് സൗകര്യമുള്ള ഒരു തടാകവുമുണ്ട്.



Click it and Unblock the Notifications