ബതിന്ദയിലെ ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയകേന്ദ്രമാണിത്. ഭോജരാജാവിന്റെ പ്രതിനിധിയായി ബാബ ഹാജി രത്തന്‍ മെക്ക സന്ദര്‍ശിച്ചതായും മടക്കയാത്രയില്‍ ബ്ബതിന്ദയില്‍ വസിക്കാനും ധ്യാനിക്കാനും തീരുമാനിച്ചു എന്നുമാണ് ഐതിഹ്യം. മാസാറിനടുത്ത് തന്നെയായി മതസൌഹാര്‍ദ്ദം വിളിച്ചോതുന്ന വിധത്തില്‍ ഒരു മതിലിനിരുവശത്തുമായി ഒരു ഗുരുദ്വാരയും മുസ്ലിം പള്ളിയുമുണ്ട്. ശാന്തവും നിര്‍മ്മലവുമായ ഇവിടത്തെ അന്തരീക്ഷം ആരെയും വശീകരിക്കാതിരിക്കില്ല.



Click it and Unblock the Notifications