ഒരു ഉപവനത്തിലെ ഒരു കൊച്ചു മൃഗശാലയ്ക്ക് തുല്യമാണ് ബതിന്ദയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൌതുകം പകരുന്ന ഒരുപാട് മൃഗങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതിയുടെ സത്തയായ ഈ ജീവജാലങ്ങളെ കാണുവാനും ക്യാമറയില്‍ പകര്‍ത്തുവാനും അടുത്തും അകലെയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടെ വന്നെത്താറുണ്ട്. മാനുഷികതയുടെ മേലങ്കിയണിഞ്ഞ നഗരത്തിന്റെ മൃഗത്വത്തില്‍ പരിക്ഷീണരായവര്‍ക്ക് ഉത്തമ സങ്കേതമാണിത്.



Click it and Unblock the Notifications