Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേലൂര്‍ » ആകര്‍ഷണങ്ങള് » ചെന്നകേശവക്ഷേത്രം

ചെന്നകേശവക്ഷേത്രം, ബേലൂര്‍

16

കരിങ്കല്ലില്‍ പണിതീര്‍ത്ത അത്ഭുതങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് ചെന്നകേശവക്ഷേത്രം. ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലിയും കൊത്തുപണികളുമെല്ലാം ആരെയും മോഹിപ്പിക്കുന്നതാണ്. വിഷ്ണുവാണ് പ്രധാന ദേവന്‍. സുന്ദരനായ കേശവന്‍ എന്നാണ് ചെന്നകേശവ എന്നവാക്കിനര്‍ത്ഥം. ഹൊയ്‌സാലരാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത 48 തൂണുകളുണ്ട്, അവയിലെല്ലാം സൂക്ഷ്മമായ കൊത്തുപണികളുമുണ്ട്. എല്ലാം വ്യത്യസ്തങ്ങളാണുതാനം. സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും എന്നും അത്ഭുതമാണ് ചെന്നകേശവക്ഷേത്രം.

1117ലുണ്ടായ തലക്കാട് യുദ്ധത്തില്‍ ചോളന്മാരെ തോല്‍പ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്‌സാല രാജാവായ വിഷ്ണുവര്‍ധനനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ചരിത്രം. ഹിന്ദുപുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള കഥകള്‍ ക്ഷേത്രച്ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുള്ള ഭാഗങ്ങളും ക്ഷേത്രച്ചുവരുകളില്‍ കാണാം. ക്ഷേത്രത്തിനുള്ളിലായി അനവധി ഉപദേവകളുടെ പ്രതിഷ്ഠകളുമുണ്ട്. ചുവരുകളില്‍ താഴെമുതല്‍ മുകള്‍ ഭാഗംവരെ അലങ്കാരങ്ങളാണ്. താഴെ ആന, സിംഹം, കുതിര തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് കൊത്തിയിരിക്കുന്നത്. പണം കൊടുത്താല്‍ കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗൈഡിന്റെ സഹായം കിട്ടും. ക്ഷേത്രച്ചുവരുകളിലെ ചിത്രങ്ങളും അവയുടെ പൊരുളുമെല്ലാം ഗൈഡ് വിവരിച്ചുതരും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed