ലക്ഷ്മി നാരായണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ചെന്നകേശവ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് വീരനാരായണക്ഷേത്രം സ്ഥിതിചെയ്യന്നത്. കണ്ടാല്‍ മതിവരാത്ത തരത്തിലാണ് ഈ ക്ഷേത്രത്തിലെയും കൊത്തുപണികള്‍. ക്ഷേത്രത്തില്‍ മുഖത്തോടുമുഖമായി രണ്ട് ശ്രീകോവിലുകളാണുള്ളത്. വിഷ്ണുവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും അവതാരങ്ങളുടെയും കൊത്തുപണികളാണ് ക്ഷേത്രത്തിലെങ്ങുമുള്ളത്. ഭീമന്‍, ഗണപതി, ശിവന്‍, വിഷ്ണു, ബ്രഹ്മാവ്, സരസ്വതി, പാര്‍വ്വതി, ഭൈരവന്‍ എന്നിവരുടെ അമ്പത്തിയൊന്‍പതോളം വമ്പന്‍ ചിത്രങ്ങളും ക്ഷേത്രത്തിലുണ്ട്. ചെന്നകേശവ ക്ഷേത്രത്തിനടുത്തായി സൗമ്യനായകി, കപ്പേ ചന്നിഗരായ, ആണ്ടാള്‍ തുടങ്ങിയ ചെറുക്ഷേത്രങ്ങളുമുണ്ട്.



Click it and Unblock the Notifications