ബെര്‍ഹാംപൂര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായാണ് ബാല്‍കുമാരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെയില്‍വെ മാര്‍ഗം എത്തിയിട്ട് പൊതു ബസിനോ ടാക്‌സിക്കോ ക്ഷേത്രത്തിലേക്കെത്താം. പതിനാറ് കിലോമീറ്റര്‍ അകലെ ഗിരിസോലയില്‍ താമസസൗകര്യങ്ങള്‍ ലഭ്യമാകും.
1240 പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. ഇവിടുത്തെ പടികയറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും എത്തിച്ചേരാനുള്ള മാര്‍ഗം വളരെ വിഷമമുള്ളതാണ്. ആത്മീയ ജീവിതത്തിലേക്കുള്ള പാത വിഷമകരമാണന്നതിന്റെ പ്രതീകമാണിത്. ആന്ധ്രപ്രദേശില്‍ നിന്നും തെക്കന്‍ ഒറീസ്സയില്‍ നിന്നും ഇവിടേയ്‌ക്ക് വിശ്വാസികള്‍ എത്താറുണ്ട്. ചൊവ്വാഴ്‌ചയാണ് ക്ഷേത്രത്തിലെ പ്രാധാന്യമുള്ള ദിവസം.



Click it and Unblock the Notifications