മാ ബുദ്ധി തകുരാണി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ തകുരാണി യാത്ര ഉത്സവം നടക്കാറുണ്ട്. ക്ഷേത്രത്തിലേക്ക് നെയ്‌ത്തുകാരുടെ തലവനും ഭാര്യയും നയിക്കുന്ന വിശ്വാസികളുടെ ഘോഷയാത്രയോടു കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പരമ്പരാഗത വസ്‌ത്രങ്ങളോടെയും ആചാരങ്ങളോടെയുമുള്ള ഘോഷയാത്ര നല്‍കുന്നദൃശ്യഭംഗി മികച്ചതാണ്. ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മാതാപിതാക്കളുടെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നു എന്ന വിശ്വാസത്തില്‍ അലങ്കരിച്ച് രഥത്തില്‍ ദേവിയെ എഴുന്നള്ളിച്ച് കൊണ്ടുപോകുന്നത് ഘോഷയാത്രയുടെ ഭാഗമാണ്. പഴയ ബെര്‍ഹാംപൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ ഹിന്ദുമതവിശ്വാസികളായ ക്ഷുരകന്‍മാരായിരിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ നാടന്‍ കലാരൂപങ്ങളും നൃത്തങ്ങളും അരങ്ങേറാറുണ്ട്.



Click it and Unblock the Notifications