Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭരത്പൂര്‍ » ആകര്‍ഷണങ്ങള് » കിയൊലാഡിയൊ ദേശീയ പാര്‍ക്ക്

കിയൊലാഡിയൊ ദേശീയ പാര്‍ക്ക്, ഭരത്പൂര്‍

19

'കിയോലാഡിയൊ ഘാന നാഷണല്‍ പാര്‍ക്ക്', ഭരത്പൂരിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാരാജ സൂരജ് മാല്‍ ആണ് ഇത് പണിതത്. ഒരു പക്ഷിസങ്കേതമായിരുന്ന ഈ പാര്‍ക്ക് ഭരത്പൂരിലെ രാജാക്കന്മാര്‍ വാത്തുകളെ വെടിവെച്ചിടാനുള്ള വിനോദ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്.

1982ല്‍ ഭരത്പൂരിലെ ഈ പക്ഷിസങ്കേതം ഒരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് യുനെസ്‌കോ ഈ പാര്‍ക്കിനെ ലോക പൈതൃക മേഖലയായി അവരോധിച്ചു. വിവിധ ഇനത്തില്‍ പെട്ട 7 കടലാ മകളും, 50 വിഭിന്ന ജാതിയിലുള്ള മല്‍സ്യങ്ങളും, 5 തരത്തിലുള്ള ഉഭയജീവികളുമുണ്ട്.ജൈവ വൈവിധ്യമാര്‍ന്ന ഏകദേശം 375 ഇനം പക്ഷികളും പ്രകൃതിയുടെ ഈ തനത് വാസസ്ഥലത്തുണ്ട്.

മണ്‍സൂണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികളിവിടേയ്ക്ക് ചേക്കേറുന്നു. സാധാരണയായി ഇവിടെ കണ്ടുവരാറുള്ള പക്ഷികള്‍ 'ബാര്‍ ഹെഡ്ഡഡ്,ഗ്രെ ലാഗ് ഗീസ്, പിന്‍ടൈല്‍ഡ്, കോമണ്‍ ടീല്‍സ്, റൂഡി ഷെല്‍ ഡക്ക്, മലാഡ്‌സ്,വിട്ജിയന്‍സ്,ഷവലേഴ്‌സ്, കോമണ്‍ ഷെല്‍ ഡക്ക്, റെഡ് ക്‌റസ്‌റ്റെഡ്, ഗാഡ്വാല്‍സ് എന്നിവയാണ്. ഇംപീരിയല്‍ ഈഗിള്‍, സ്‌റ്റെപ്പ് ഈഗിള്‍, ടവണി ഈഗിള്‍, സ്‌പോട്ടഡ് ഈഗിള്‍, മാര്‍ഷ് ഹാരിയര്‍,ലാഗ്ഗര്‍ ഫാല്‍ക്കന്‍ എന്നിങ്ങനെ വിവിധയിനം പരുന്തുകളും വേറെയുണ്ട്.

പക്ഷികള്‍ക്ക് പുറമെ കലമാന്‍, പുള്ളിമാന്‍, കൃഷ്ണമൃഗം, പെരുമ്പാമ്പ് തുടങ്ങിയ വന്യജീവികളെ യും കാണാം. ഭരത്പൂരിനെയും പാര്‍ക്കിനെയും ബന്ധിപ്പിച്ച് ബസ്സുകളും ഓട്ടോറിക്ഷകളും വൈദ്യുതിയാല്‍ ഓടുന്ന വാനുകളുമുണ്ട്. പാര്‍ക്കിന്റെ സൌന്ദര്യം ആവോളം നുകരാന്‍ കാല്‍നടയായി ചുറ്റിക്കറങ്ങുന്നതാണ് ഭേദം. അതുമല്ലെങ്കില്‍ സൈക്കിളിലോ റിക്ഷയിലോ ആവാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu