ശില്പകലാ ചാതുരിയില്‍ അദ്വിതീയമാണ് ഭരത്പൂരിലെ'ലോഹാ ഘര്‍'കോട്ട. മഹാരാജ സൂരജ്മല്‍ ആണ് ഇത് പണിതത്. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ച ഈ കോട്ട, അതിന്റെ കരുത്തിനും കെട്ടുറപ്പിനും പേരു കേട്ടതാണ്. അതുകൊണ്ട് തന്നെ ഇരുമ്പ് കോട്ട എന്നും ഇത് അറിയപ്പെടുന്നു.
'മഹല്‍ ഖാസ്', 'കമരാ മഹല്‍', 'പുരാണ മഹല്‍'എന്നീ പേരുകളില്‍ മൂന്ന് മന്ദിരങ്ങള്‍ ഇതിനകത്തുണ്ട്. ഇതില്‍ 'കമരാ മഹല്‍' പുരാവസ്തു മ്യൂ സിയമായി ഉപയോഗി ക്കുന്നു. കോട്ടയിലെ മറ്റു ചില സ്മാരകങ്ങള്‍ 'കിഷോരി മഹല്‍', 'കോതി ഖാസ്', 'മോത്തി മഹല്‍', 'ജവഹര്‍ ബര്‍ജ്', 'ഫത്തഹ് ബര്‍ജ്' എന്നിവയാണ്.



Click it and Unblock the Notifications