വെങ്കടപൂര്‍ നദിയ്ക്കുകുറുകെയാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. ബട്കലിലെ ജലവിതരണം പ്രധാനമായും ഇതിനെ ആശ്രയിച്ചാണ് നടക്കുന്നത്. അണക്കെട്ടല്ലേ ഒന്നു നീന്തിക്കളയാമെന്ന തോന്നലുണ്ടായാലും അതടക്കുകയാണ് നല്ലത്. ഇവിടത്തെ നീന്തല്‍ അത്ര സുരക്ഷിതമല്ല. സമയം അനുവദിക്കുമെങ്കില്‍ ബട്കലില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ് കടവിനകട്ട അണക്കെട്ട്.