ഭുവനേശ്വറിന്‍റെ അതിര്‍ത്തി പ്രദേശത്തുള്ള ദെരാസ് ഡാം ചന്ദാകാ നാഷണല്‍ പാര്‍ക്കിനടുത്താണ്. ഒഡീഷയിലെ ഡാമുകളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമാണ് ദെരാസ് ഡാമിനുള്ളത്. വളരെ മനോഹരമായ ഈ പ്രദേശം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. മഴവെള്ളം ശേഖരിക്കപ്പെട്ട ഡാമാണിത്. ഡാമിന് സമീപത്തായി കുന്നിന് മുകളിലെ കോട്ടേജില്‍ നിന്നാല്‍ പരിസരപ്രദേശങ്ങളുടെ ചേതോഹാരിത ആസ്വദിക്കാം.
കുന്നിന് മുകളില്‍ മൂന്ന് കോട്ടേജുകളാണുള്ളത്. ഡാമിന് പരിസരത്തുകൂടി 40 കിലോമീറ്ററോളം ഗൈഡിനൊപ്പം സവാരി നടത്താനാവും. പിക്നികിന് വന്നാല്‍ ഇവിടെ ഒരു രാത്രി കോട്ടേജില്‍ തങ്ങാം. വര്‍ഷം മുഴുവന്‍ ഇവിടം സന്ദര്‍ശന യോഗ്യമാണ്.



Click it and Unblock the Notifications