ഭുവനേശ്വറിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ധൗളി ഗിരി. മൗര്യ രാജവംശത്തിലെ അശോക ചക്ര വര്‍ത്തി കരിങ്കല്ലില്‍ പണികഴിപ്പിച്ച രാജശാസനം ഇവിടെയുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണിത്. ഇപ്പോഴും ശാസനപത്രമെഴുതിയ ഈ പാറ പണ്ടത്തേതു പോലെ നില്‍ക്കുന്ന എന്നതാണ് അഭുതകരമായ കാര്യം. ചരിത്രപ്രേമികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്ഥലമാണിത്. ശാന്തവും മോനഹരവുമായ പ്രകൃതിയാണ് ഇവിടുത്തേത്.
കലിംഗയുദ്ധം നടന്ന സ്ഥലമാണ് ധൗലി മലകള്‍. ഈവിടെ നിന്നും ബുദ്ധമതത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മലമുകളില്‍ ഒരു ബുദ്ധ ക്ഷേത്രം ഉണ്ട്. 1970ല്‍ ആണ് ഇത് പണികഴിപ്പിച്ചത്. ഈ ബുദ്ധ ക്ഷേത്രം ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്.



Click it and Unblock the Notifications