ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ മികച്ച പാര്‍ക്കുകളിലൊന്നാണ് ഫോറസ്റ്റ് പാര്‍ക്ക്. കാപ്പിറ്റല്‍ ഹോസ്പിറ്റലിനടുത്തുള്ള പാര്‍ക്ക് ഏറെ ആളുകളെത്തുന്ന സ്ഥലമാണ്. വിശാലമായ കളി സ്ഥലങ്ങളും, വൃക്ഷങ്ങളും, ചെടികളും നിറഞ്ഞ ഇവിടമാകെ ഹരാതാഭമായ അന്തരീക്ഷമാണ്. രാവിലത്തെ വ്യയാമത്തിന് അനുയോജ്യമായ ഇടമാണിത്.
ശാന്തവും, ഉന്മേഷദായകവുമായ ഇവിടുത്തെ അന്തരീക്ഷം രാവിലെയും, വൈകുന്നേരവും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനും ഇവിടെ വിശാലമായ സ്ഥലങ്ങളുണ്ട്. തിരക്ക് നിറഞ്ഞ നാഗരിക ജീവിതത്തില്‍ ഇത്തരം സ്ഥലങ്ങള്‍ ഏറെ ആശ്വാസം പകരുന്നവയാണ്.



Click it and Unblock the Notifications