ഭുവനേശ്വറിന്റെ മധ്യത്തിലായാണ് ഇസ്‌കോണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തുടനീളമുള്ള ഇസ്‌കോണ്‍ ക്ഷേത്രങ്ങളുടെ ഭാഗമാണ് ഭുവനേശ്വറിലെ ഇസ്‌കോണ്‍ ക്ഷേത്രം. ഭുവനേശ്വറിലെ ക്ഷേത്രത്തില്‍ കൃഷ്‌ണന്‍,ബലരാമന്‍, ജഗന്നാഥന്‍, ഗൗര നിത്യ, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ ഉണ്ട്. ഭുവനേശ്വറില്‍ ഇസ്‌കോണ്‍ പ്രസ്ഥാനത്തിന് വിപുലമായ സാന്നിദ്ധ്യമുണ്ട്.
സ്വര്‍ഗ ദ്വാര പ്രദേശത്തും നഗരത്തിന്റെ പ്രാന്ത പ്രദേശത്തും ആയി ഇസ്‌കോണ്‍ പ്രസ്ഥാനത്തിന് ഭുവനേശ്വറില്‍ രണ്ട് കേന്ദ്രങ്ങള്‍ ഉണ്ട്. ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ദിവസേന നിരവധി വിശ്വാസികള്‍ എത്താറുണ്ട്. കൃഷ്‌ണ,ജഗന്നാഥ ഉത്സവ കാലയളവില്‍ നിരവധി തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ട്. ഭുവനേശ്വറില്‍ എത്തുന്ന വിനോദ സഞ്ചാരികളും ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. വിശ്വാസികള്‍ ദിവസവും ക്ഷേത്രത്തില്‍ ഭജനകള്‍ ആലപിക്കുകയും പൂജനടത്തുകയും ചെയ്യും. വളരെ കൃത്യമായിട്ടാണ് ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്



Click it and Unblock the Notifications