റാവെന്‍ഷാ കോളേജിലെ അധ്യാപകരും, ചരിത്രകാരന്മാരുമായിരുന്ന പ്രൊഫ. ഘനശ്യാം ദാസ്, പ്രൊഫ. എന്‍.സി ബാനര്‍ജി എന്നിവരുടെ അധ്വാനത്തിന്‍റെ ഫലമാണ് ഒറീസ്സ സ്റ്റേറ്റ് മ്യൂസിയം. 1932 ലാണ് ഇവര്‍ പുരാവസ്തുക്കളുടെ ശേഖരണം ആരംഭിച്ചത്. 1938 ല്‍ ഒറീസ്സ സര്‍ക്കാര്‍ ഈ മ്യൂസിയം ഏറ്റെടുത്തു. അതോടെ മ്യൂസിയത്തിന്‍റെ പേര് പ്രൊവിന്‍ഷ്യല്‍ മ്യൂസിയം എന്നാക്കി മാറ്റി.
ഏറെ പ്രശസ്തിയും, ശേഖരങ്ങളില്‍ വലിയ വര്‍ദ്ധനവുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മ്യൂസിയത്തിന് ലഭിച്ചത്. അപൂര്‍വ്വങ്ങളായ കൊത്തുപണികളും, നാണയങ്ങളും, കളിമണ്‍ നിര്‍മ്മിതികളും, ചെമ്പ് തുടങ്ങിയ ലോഹങ്ങളില്‍ നിര്‍മ്മിച്ച തളികകളും, ചിത്രങ്ങളും തുടങ്ങി അനേകം പുരാവസ്തുക്കള്‍ ഇവിടെ ശേഖരിച്ചിരിക്കുന്നു. അപൂര്‍വ്വങ്ങളായ നാണയങ്ങളുടെ ഒരു ശേഖരം ഇവിടെയുണ്ട്. 1947-48 ലാണ് കട്ടക്കില്‍ നിന്ന് ഇപ്പോഴത്തെ സ്ഥലമായ ഭുവനേശ്വറിലേക്ക് മ്യൂസിയം മാറ്റി സ്ഥാപിച്ചത്. 1960 ല്‍ മ്യൂസിയം ഒറിസ്സ സ്റ്റേറ്റ് മ്യസിയം എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.



Click it and Unblock the Notifications