പൗരാണികകാലത്ത് നിലവിലുണ്ടായിരുന്ന നിര്‍മ്മാണശൈലിയുടെ മികച്ച ദൃഷ്ടാന്തമാണ് രാജാറാണി ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ലിംഗരാജ് ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭുവനേശ്വറില്‍ ഏറ്റവുമധികം ആളുകളെത്തുന്ന ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത എന്നത് അതിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠകളോ, വിഗ്രഹങ്ങളോ ഇല്ല എന്നതാണ്.
പ്രണയത്തിന്റെ ക്ഷേത്രമായ പരിഗണിക്കപ്പെടുന്ന ഇവിടെ വിഗ്രഹ പ്രതിഷ്ഠകളൊന്നുമില്ല. ക്ഷേത്രത്തിന്റെ ചുമരുകളില്‍ ലൈംഗികകേളികളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നു. നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന മഞ്ഞനിറമുള്ള കല്ലുകളില്‍ നിന്നാണ് ക്ഷേത്രത്തിന് രാജാറാണി എന്ന പേര് വന്നത്. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ്. ഇവിടേക്കുള്ള പ്രവേശനം ടിക്കറ്റ് വഴി നിയന്ത്രിച്ചിട്ടുണ്ട്.