അലി ആദില്‍ ഷാ രണ്ടാമന്റെ ശവകുടീരമാണ് ബരകമാന്‍. ഇതിന്റെ പണി ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അലി ആദില്‍ ഷാ രാജവംശത്തിലെ പ്രഗത്ഭനായ രാജാവായിരുന്ന അലി ആദില്‍ ഷാ ഈ ശവകുടീരം വളരെ മനോഹാരിതയുള്ളതാക്കി പണിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിന്റെ രൂപകല്‍പ്പനയില്‍ പന്ത്രണ്ട് കമാനങ്ങളുണ്ടായിരുന്നു, അവ സ്ഥാപിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഇതിന്റെ നിഴല്‍ ഗോല്‍ ഗംബാസ് വരെ എത്തുമെന്ന കാരണത്താല്‍ തുടര്‍ന്നുള്ള നിര്‍മ്മാണവേലകള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഇവിടെ രണ്ട് കമാനങ്ങള്‍ മാത്രമേ നശിയ്ക്കാതെ ബാക്കിയുള്ളു. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്ഥലം.



Click it and Unblock the Notifications