Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബീജാപ്പൂര്‍ » ആകര്‍ഷണങ്ങള് » നഗരത്തിനുള്ളിലുള്ള കോട്ട

നഗരത്തിനുള്ളിലുള്ള കോട്ട, ബീജാപ്പൂര്‍

40

വാസ്തുവിദ്യയുടെ കാര്യത്തില്‍ ഏറെ പ്രശസ്തമാണ് പഴയ കോട്ട. അര്‍കില്ല എന്നും ഇതറിയപ്പെടുന്നുണ്ട്. യൂസുഫ് ആദില്‍ ഷാ 1566ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. ഇതിനുചുറ്റുമുള്ള നൂറുവാര വീതിയുള്ള കിടങ്ങുകള്‍ പണ്ട്കാലത്തെ പ്രധാന ജലസ്രോതസ്സായിരുന്നുവത്രേ. കോട്ടയ്ക്കുള്ളില്‍ കയറിയാല്‍ ഹിന്ദുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മറ്റും കാണാം.

ഇസ്ലാമിക ഭരണത്തിന് മുമ്പ് ബീജാപ്പൂരിലുണ്ടായിരുന്ന സംസ്‌കാരത്തെ വിളിച്ചോതുന്നവയാണ് ഈ ക്ഷേത്രാവശിഷ്ടങ്ങള്‍. കോട്ടയുടെ മതിലുകള്‍ മുപ്പത് മുതല്‍ അറുപത് അടിവരെ ഉയരമുള്ളവയാണ്. പലതരത്തിലുള്ള രൂപങ്ങളും മറ്റും കൊണ്ട് ഈ ചുവരുകള്‍ മോടിപിടിപ്പിച്ചിട്ടുണ്ട്. മൊത്തം പത്ത് പ്രവേശന കവാടങ്ങളാണ് കോട്ടയ്ക്കുള്ളത്. ഇവയ്ക്ക് ഓരോന്നിനും 25 അടി വീതിയുണ്ട്. കാലാകാലങ്ങളില്‍ ചക്രവര്‍ത്തിമാര്‍ സാമ്രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തനായിട്ടാണ് ഈ കോട്ട ഉപയോഗിച്ചിരുന്നത്. ശുത്രുക്കള്‍ക്ക് എളുപ്പം കടന്നുകയറാന്‍ കഴിയാതിരിക്കാനായിരിക്കണം കോട്ടയ്ക്കുചുറ്റം വെള്ളം കാണാവുന്നത്രര ആഴത്തില്‍ കിടങ്ങുകളും കീറിവച്ചത്. കോട്ടയും അതിന്റെ അവശിഷ്ടങ്ങളും കാണുമ്പോള്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ ദീര്‍ഘദൃഷ്ടിയെ നമുക്ക് മനസ്സായെങ്കിലും പുകഴ്ത്താതിരിക്കാനാവില്ല.

കര്‍ണാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതുന്ന ചരിത്രസ്മാരകങ്ങളില്‍ ഒന്നായിട്ടാണ് ഇത് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. പഠനയാത്രക്കാരുടെയും ചരിത്രാന്വേഷികളുടെയുമെല്ലാം ഇഷ്ട ഇടമാണ് ബീജാപ്പൂരിലെ ഈ നഗരക്കോട്ട. ഇതിനടുത്തായിട്ടാണ് ഗഗന്‍ മഹല്‍, റോയല്‍ പാലസ്, സാത് മന്‍സില്‍, ബര കമന്‍, ജാല മന്‍സിന്‍ തുടങ്ങിയ ചരിത്രസ്മാരകങ്ങളുമുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat