Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബീജാപ്പൂര്‍ » ആകര്‍ഷണങ്ങള് » ഇബ്രാഹിം റൗസ

ഇബ്രാഹിം റൗസ, ബീജാപ്പൂര്‍

40

ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്‍ പണികഴിപ്പിച്ച ഡെക്കാന്റെ താജ്മഹല്‍ എന്ന് അറിയപ്പെടുന്ന ഇബ്രാഹിം റൗസയാണ് ബീജാപ്പൂരിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്ന്. ഇവിടെയാണ് അദ്ദേഹത്തിന്റെയും ഭാര്യ തേജ് സുല്‍ത്താന്റെയും മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്. മാലിക് സന്‍ഡാല്‍ എന്ന ശില്‍പിയാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്.

റൗസയുടെ വലതുഭാഗത്തായി ഒരു പള്ളിയും ഇടതുവശത്ത് നാല് മിനാരങ്ങളും ഖബര്‍സ്ഥാനുമാണുള്ളത്.  മുന്നില്‍ അഞ്ച് കമാനങ്ങളുള്ള പള്ളിയില്‍ ചതുരാകൃതിയിലുള്ള ഒരു പ്രാര്‍ത്ഥനാ മുറിയുണ്ട്. ഇതിന്റെ മനോഹരമായ മകുടം താമരയുടെ ആകൃതിയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഇതളുകള്‍ക്കുള്ളിലായാണ് സ്ഥാപിച്ചിരിക്കുന്നത്. പൂന്തോട്ടത്തിനകത്ത് സമാനമായ രീതിയിലുള്ള ഉയര്‍ത്തിയുണ്ടാക്കിയ ഇതളുകളിലാണ് ഖബറിടവും പള്ളിയും സ്ഥാപിച്ചിരിക്കുന്നത്.

ഐഹോളെയിലെ പ്രധാനപ്പെട്ടതും ആകര്‍ഷകവുമായ ചരിത്രസ്മാരകമാണിത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും സാര്‍ക്ക് രാജ്യങ്ങളില്‍ (SAARC- സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജ്യണല്‍ കോഓപ്പറേഷന്‍) നിന്നുള്ളവര്‍ക്കും ബിഐഎംഎസ്ടിഇസി (BIMSTEC ബംഗ്ലാദേശ് ഇന്ത്യ മ്യാന്‍മര്‍ ശ്രീലങ്ക തായ്‌ലാന്റ് ഇക്കണോമിക് കോ ഓപ്പറേഷന്‍) രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും 5രൂപയാണ് ഇവിടെ പ്രവേശ ഫീസ്. അമേരിക്കപോലുള്ള മറ്റു രാജ്യക്കാര്‍ ആളൊന്നിന് 100 രൂപ (2ഡോളര്‍) ഫീസ് നല്‍കണം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed