ലോര്‍ഡ് ഓഫ് ദി ബാറ്റില്‍ഫീല്‍ഡ് എന്നാണ് മാലിക് ഇ മൈദാന് എന്ന വാക്കിനര്‍ത്ഥം. മുഹമ്മദ് ആദില്‍ ഷായുടെ കാലത്ത് അതായത് 1549ല്‍ സ്ഥാപിച്ച കൂറ്റന്‍ പീരങ്കിയാണ് ഇവിടെയുള്ളത്. ഷെര്‍ഷ ബുര്‍ജിന് മുകളിലാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. ബീജാപ്പൂര്‍ നഗരത്തിന് പുറത്ത് പടിഞ്ഞാറായികിടക്കുന്ന സമതലങ്ങളിലേക്ക് ലക്ഷ്യമാക്കിക്കൊണ്ടാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്.
മധ്യകാലഘട്ടത്തില്‍ നിര്‍മ്മിതമായ ഏറ്റവും വലിയ പീരങ്കികളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. വായ തുറന്നുവച്ചിരിക്കുന്ന സിംഹത്തിന്റെ ആകൃതിയിലാണ് പീരങ്കിയുടെ ഒരറ്റം നിര്‍മ്മിച്ചിരിക്കുന്നത്. പതിനാലടി നീളവും 55 ടണ്‍ ഭാരവുമുള്ള ഈ പീരങ്കിയില്ത്തൊട്ട് എന്ത് ആഗ്രഹിച്ചാലും അത് നടക്കുമെന്നാണ് വിശ്വാസം. ഇതിന് 1.5 മീറ്റര്‍ വ്യാസമുണ്ട്. പീരങ്കിയുടെ മുകളില്‍ ഔറംഗസീബ് എഴുതിവച്ചു എന്ന് കരുതപ്പെടുന്ന ലിഖിതവുമുണ്ട്.