തൊഴിലാളി നേതാവായ പിടി പരമാനന്ദ ത്രിപാഠി 1967 ല്‍ തുടങ്ങിയ ബൊക്കാരോയിലെ രാംമന്ദിര്‍ ശ്രീരാമ മന്ദിര്‍ ട്രസ്റ്റാണ് നോക്കി നടത്തുന്നത്. കുറഞ്ഞ ചെലവില്‍ എല്ലാ വര്‍ഷവും ഇവിടെ പാവപ്പെട്ടവര്‍ക്കായി വിവാഹം നടത്താറുണ്ട്. രാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ എങ്കിലും രാധാകൃഷ്‌ണ മന്ദിര്‍, ഹനുമാന്‍ മന്ദിര്‍, വെങ്കിടേശ്വര മന്ദിര്‍, കാളി മന്ദിര്‍, ശീതള മന്ദിര്‍, ഹനുമാന്‍ മന്ദിര്‍ തുടങ്ങി നിരവധി ചെറുക്ഷേത്രങ്ങളും രാംമന്ദിറിനോട് ചേര്‍ന്നുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു ഋഷി നിവാസും വായനശാലയും സ്ഥിതിചെയ്യുന്നുണ്ട്. ബൊക്കാരോയിലെ ഏറ്റവും പഴയ വിപണി സ്ഥിതി ചെയ്യുന്നത് രാംമന്ദിറിന് അടുത്താണ്. കാപ്പി, സമോസ, ചാട്ട് എന്നിവയ്‌ക്ക് പ്രശസ്‌തമാണിവിടം.



Click it and Unblock the Notifications