Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോംദില » ആകര്‍ഷണങ്ങള് » സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം

സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം, ബോംദില

20

ഭലുക്‌ പോങില്‍ ഹിമാലയന്‍ മലനിരകള്‍ക്ക്‌ താഴെ 100 കിലോമീറ്ററോളം വരുന്ന സംരക്ഷിത മേഖലയായ സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം ബോംദിലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഇത്‌ തെക്ക്‌പടിഞ്ഞാറായി ഈഗിള്‍നെസ്റ്റ്‌ വന്യജീവി സങ്കേതവുമായി ചേര്‍ന്ന്‌ കിടക്കുന്നു. പരിസ്ഥിതി ,വനം വകുപ്പുകള്‍ ഇത്‌ വഴി ട്രക്കിങ്‌ പാത ഒരുക്കിയിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്കിടയില്‍ ഇവിടം വളരെ പ്രശസ്‌തമാണ്‌. ഓര്‍ക്കിഡുകളുടെ സ്വാഭാവിക വാസസ്ഥാനം കണ്ടാസ്വദിക്കാന്‍ ഇത്‌ അവസരം നല്‍കും. മലനിരകളുടെയും താഴ്‌ വാരങ്ങളുടെയും ഭംഗി ഒരുമിച്ചാസ്വദിക്കാന്‍ അവസരം നല്‍കുന്ന സെസ ഓര്‍ക്കിഡ്‌ സങ്കേതം സാഹസിക യാത്ര പ്രേമികള്‍ക്ക്‌ വളരെ ഇഷ്‌ടപെട്ട സ്ഥലങ്ങളില്‍ ഒന്നാണ്‌.

വിവിധ ഓര്‍ക്കിഡ്‌ ഇനങ്ങളെ പ്രതിനിധീകരിക്കുന്ന മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിടുള്ള ഒരു നഴ്‌സറിയും ഇവിടെയുണ്ട്‌. ഏഴ്‌ തദ്ദേശീയ അപ്രോട്രോപിക്‌ ഓര്‍ക്കിഡുകളുള്‍പ്പടെ 200 ലേറെ ഓര്‍ക്കിഡ്‌ ഇനങ്ങളുള്ള സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം പ്രകൃതി സ്‌നേഹികളുടെ മനോഹരമായ ദൃശ്യവിരുന്നാണ്‌ ഒരുക്കുന്നത്‌. ഡെന്‍ഡോര്‍ബിയം, കോയിലോജിന്‍, എറിയ, ഫെയുസ്‌,ലിപാരിസ്‌ തുടങ്ങി വിവിധ വിഭാഗത്തില്‍പെടുന്ന ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്‌. ബോംദിലയിക്കേള്ള വഴിയില്‍ തിപിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയായുള്ള സെസ്സയിലാണ്‌ സെസ്സ ഓര്‍ക്കിഡ്‌ സങ്കേതം സ്ഥിതി ചെയ്യുന്നത്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu