Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുലന്ദശഹര്‍ » കാലാവസ്ഥ

ബുലന്ദശഹര്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് ബുലന്ദശഹര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇക്കാലത്ത് വളരെ തെളിഞ്ഞ സുഖകരമായ അന്തരീക്ഷമാണ്. മറ്റ് കാലങ്ങളില്‍ വളരെ ചൂടും, വരണ്ടതുമായ കാലാവസ്ഥയാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ബുലന്ദശഹറിലെ വേനല്‍ക്കാലം. ഇക്കാലത്തെ പരമാവധി ചൂട് 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചൂട് കാറ്റും ഇക്കാലത്ത് അനുഭവപ്പെടും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. നഗരത്തില്‍ ഇക്കാലത്ത് കനത്ത മഴ ഇടവിട്ട് പെയ്യുന്നു. ഇക്കാലത്ത് ഈര്‍പ്പമുള്ള മൂടല്‍ നിറഞ്ഞ കാലാവസ്ഥയാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്ത് അന്തരിക്ഷം തെളിഞ്ഞതും സുഖകരവുമാണ്. 12 ഡിഗ്രിസല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് ചൂട് അനുഭവപ്പെടുന്നത്.