ബുലന്ദശഹറിലെ ബെലോണ്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം. ഐശ്വര്യത്തിന്‍റെ ദേവിയായ സര്‍വ്വ മംഗള ദേവിയാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. നാനാദേശത്ത് നിന്നും ഭക്തര്‍ ഇവിടെ വന്ന് ദര്‍ശനം നേടുന്നു.
ബുലന്ദശഹര്‍ ജില്ലയിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് ചോള. റഷ്യന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബിബ്കോള്‍ ചോള പോളിയോ വാക്സിന്‍ കമ്പനി ഇവിടെയാണ്. 1989 മുതല്‍ ബിബ്കോള്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിലവാരത്തില്‍ ...
ഗംഗാതീരത്തുള്ള മനോഹരമായ ഒരു ചെറുഗ്രാമമാണ് വാലിപുര. ഇതിനടുത്താണ് വനചേതന കേന്ദ്രം. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്‍റിനാണ് ഇതിന്‍റെ മേല്‍നോട്ടം.
ബുലന്ദശഹര്‍ ജില്ലയിലാണ് സിക്കന്ദ്രബാദ്. ഇവിടം ഉത്തര്‍ പ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. 1498 ല്‍ സിക്കന്ദര്‍ ലോധിയാണ് ഈ നഗരം പണിതത്. ചിസ്തി സാഹേബ് അടക്കമുള്ള പുരാതനമായ നിരവധി സ്മാരകങ്ങളുടെ...
ഗംഗാ തീരത്തുള്ള ചെറുനഗരമായ അഹറില്‍ അവന്തിക ദേവിയുടെയും, ശിവന്‍റെയും ഏറെ പുരാതനമായ ക്ഷേത്രങ്ങളുണ്ട്. വര്‍ഷം മുഴുവനും ഭക്തരെത്തുന്ന ഇവിടെ ശിവരാത്രി, നവരാത്രി സമയത്ത് നല്ല തിരക്ക് അനുഭവപ്പെടും. മഹാഭാരതത്തോളം പഴക്കമുള്ള ചരിത്രം അഹറിനും സ്വന്തമാണ്....
ചരിത്രരേഖകള്‍ അനുസരിച്ച് അനുപ്ഷഹര്‍ സ്ഥാപിച്ചത് 1605 നും 1628 നും ഇടയില്‍ ബര്‍ഗുജര്‍ രാജാ അനുപ് റായ് ആണ്. മുഗള്‍ ഭരണാധികാരിയായ ജഹാംഗീറും ഇതേ കാലത്താണ് ഭരണം നടത്തിയിരുന്നത്. ഒരു കഥ അനുസരിച്ച് അനുപ് റായ് വേട്ടയാടലിനിടയില്‍...