ചൗരാസി ഖംബോന്‍ കി ഛത്രി 84 തൂണുകളുള്ള ഒരു പോര്‍ച്ചാണ്. 1740ല്‍ റാവു അനിരുദ്ധ് സിങ്ങാണ് പരിചാരികയായിരുന്ന ദേവയോടുള്ള ബഹുമാനാര്‍ത്ഥം ഇത് പണികഴിപ്പിച്ചത്. രണ്ട് നിലയുള്ളതാണ് ഈ കെട്ടിടം. ദേവാരാധനയ്ക്കുള്ള സ്ഥലമായിട്ടും ഇത് ഉപയോഗിക്കുന്നുണ്ട്.
പലതരത്തിലുള്ള ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട് ഇതിന്റെ തൂണുകളില്‍. ഇക്കൂട്ടത്തില്‍ പതിനേഴാം നൂറ്റാണ്ടിലെ രജപുത് രാജാക്കന്മാരുടെ ജീവിതശൈലിസംബന്ധിച്ചുള്ള ചിത്രങ്ങളുമുണ്ട്. രണ്ടാം നിലയിലെ മേല്‍ക്കൂര വൃത്താകിയിലാണ് പണിതിരിക്കുന്നത്. ഇതിന് ചുറ്റുമായി നാല് മൂലകളിലും താഴികക്കുടങ്ങളുമുണ്ട്.



Click it and Unblock the Notifications