Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പുഷ്കര്‍

പുണ്യനഗരിമായ പുഷ്കര്‍ അഥവാ ബ്രഹ്മസ്ഥാന

39

പുഷ്കര്‍  ഇന്ത്യയിലെ ഏറ്റവും  ശ്രേഷ്ഠ മായ ഒരു പുണ്യ നഗരമായാണ്  കണക്കാക്കപ്പെടുന്നത്.  ഇത് അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. നാലാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍ എന്ന ചൈനീസ് സഞ്ചാരി അദ്ദേഹത്തിന്റെ സഞ്ചാര വിവരണത്തില്‍ മുഗള്‍ ആക്രമണ കാലത്തെ ഈ നഗരം  പരാമര്‍ശ  വിഷയമാക്കുന്നുണ്ട്.

മഹാകവി കാളി ദാസന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ അഭിജ്ഞാന ശാകുന്തളത്തില്‍ ഈ നഗരത്തെ അത്യന്തം അഭിമാന പൂര്‍വ്വം ഉയര്‍ത്തിക്കാട്ടുന്നു.ഈ ചെറിയ നഗരത്തില്‍ നാനൂറ്  ക്ഷേത്രങ്ങളും അന്‍പത്തിരണ്ടു സ്നാന ഘട്ടങ്ങളും  ഉണ്ട്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രമുള്ള ബ്രഹ്മാ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുഷ്കറിലേത്. പുഷ്ക്കറിലെ  മറ്റു പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ വരാഹ ക്ഷേത്രം, ആപ്തേശ്വര്‍ ക്ഷേത്രം , സാവിത്രി ക്ഷേത്രം ഇവയാണ്.

പുഷ്കറിലെ പുണ്യ തടാകമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്.  ബ്രഹ്മാവ്‌  താമരപ്പൂവ് കൊണ്ട്  പൌര്‍ണ്ണമി ദിവസം വജ്രനാഥ്  എന്ന രാക്ഷസനെ വധിക്കുകയും  ആ സമയം   മൂന്ന് ഇതളുകള്‍  വെള്ളത്തില്‍ വീണതായും ,ആ പൂവിതളു കളില്‍  ഒന്ന് പുഷ്ക്കറില്‍ വീണതിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്നതാണ് ഈ തടാകം എന്നുമാണ്  ഐതിഹ്യം .

കാര്‍ത്തിക  പൂര്‍ണ്ണിമ ദിവസം ലക്ഷക്കണ ക്കിനാളുകള്‍ മോക്ഷപ്രാപ്തി ക്കായി തടാകത്തില്‍ മുങ്ങി നിവരുന്നു. പുഷ്ക്കര്‍ ഉത്സവങ്ങള്‍ക്കും വിപണി മേള കള്‍ക്കും പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും നടക്കുന്ന പുഷ്ക്കര്‍  കാലിച്ചന്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയാണ് .കാലി  വിപണികൂടാതെ  രാജസ്ഥാനി  സംസ്കാരവും  പാരമ്പര്യവും പ്രകടമാക്കുന്ന  വസ്തുക്കളുടെ വില്‍പ്പനയും മേളയോടനുബന്ധിച്ചു ഉണ്ടാകും.

ലോകത്തിന്റെ ഏതു  ഭാഗത്ത്‌ നിന്നും പുഷ്കറില്‍ എത്താം.  ജയ്പ്പൂരിലെ സാംഗാനേര്‍ വിമാനത്താവളം ,അജ്മീര്‍  റയില്‍വേ സ്റ്റേഷന്‍ ഇവയാണ്   പുഷ്കറിന്റെ ഏറ്റവും അടുത്ത  എയര്‍ പോര്‍ട്ടും തീവണ്ടി സ്റ്റേഷനും . അജ്മീറില്‍ നിന്ന് റോഡുമാര്‍ഗ്ഗം സംസ്ഥാനത്തെ , ജയ്പ്പൂര്‍ , ജയ്സല്‍മേര്‍, ഉദ്യ്പ്പൂര്‍ തുടങ്ങി  എല്ലാ പ്രധാന നഗരങ്ങളിലേക്കും സര്‍വ്വീസുകളുണ്ട്. താപ നില 8 ഡിഗ്രീ സെല്‍ഷ്യസും 25ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കുന്ന ശൈത്യ കാലമാണ്   പുഷ്ക്കര്‍  സന്ദര്‍ശിക്കുന്നതിന് ഏറ്റവും പറ്റിയ സമയം .

പുഷ്കര്‍ പ്രശസ്തമാക്കുന്നത്

പുഷ്കര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുഷ്കര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പുഷ്കര്‍

 • റോഡ് മാര്‍ഗം
  സഞ്ചാരികള്‍ക്ക് പുഷ്കറിലേക്ക് ബസ്സുകളിലോ ടാക്സികളിലോ എത്തിച്ചേരാം . . അജ്മീറില്‍ നിന്ന് 11 കി മീറ്റര്‍ അകലം മാത്രമേ പുഷ്കറിലെക്ക് ഉള്ളൂ. അജ്മീറില്‍ നിന്ന് രാജസ്ഥാന്റെ പ്രമുഖ പട്ടണങ്ങളുമായും ന്യൂ ഡല്‍ഹിയുമായും റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു. , ജയ്പ്പൂര്‍ , ജയ്സല്‍മേര്‍, ഉദ്യ്പ്പൂര്‍ തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലേക്കും ടാക്സി , വോള്‍വോ ബസ്സുകള്‍, സൂപ്പര്‍ ഡീലക്സ് ബസ്സുകള്‍ തുടങ്ങിയവയുടെ സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  അജ്മീര്‍ റയില്‍വേ സ്റ്റേഷനാണ് പുഷ്കറിന്റെ ഏറ്റവും അടുത്ത തീവണ്ടി സ്റ്റേഷന്‍. ഇവിടെ നിന്നും ആഗ്ര, ഡല്‍ഹി, അഹമ്മദാബാദ് , ജോധ്പ്പൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ട് . പിങ്ക് സിറ്റി എക്സ്പ്രസ്സ്‌ ശതാബ്ദി എക്സ്പ്രസ്സ്‌ തുടങ്ങിയവ അജ്മീരും ന്യൂ ഡല്‍ഹിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജയ്പ്പൂരിലെ സാംഗാനേര്‍ വിമാനത്താവളമാണ് പുഷ്കറിന് ഏറ്റവും അടുത്തുള്ള എയര്‍ പോര്‍ട്ട്‌ പുഷ്കറി ല്‍ നിന്ന് 138 കി . മീ ദൂറെയാണ് ഇത്. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളു മായി ഇത് ബന്ധിക്കപ്പെട്ടിരിക്കുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പുഷ്കറില്‍ എത്തിച്ചേരാം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Nov,Sat
Return On
28 Nov,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Nov,Sat
Check Out
28 Nov,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Nov,Sat
Return On
28 Nov,Sun