ബോറിസ് എന്ന് പറയുന്ന ഈ കിണറുകള്‍ കാണേണ്ട കാഴ്ച തന്നെയാണ്. ബുന്ദിയിലെല്ലാഭാഗത്തും ഇത്തരം കിണറുകള്‍ കാണാം. വേനല്‍ക്കാലത്ത് ജലസംഭരണികളായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം കിണറുകള്‍ നിര്‍മ്മിച്ചത്. താഴേയ്ക്ക് അനേകം പടികള്‍ ഇറങ്ങിയിറങ്ങിച്ചെല്ലുന്ന രീതിയിലാണ് ഇവ പണിതിരിയ്ക്കുന്നത്.
ബുന്ദിയില്‍ ആകെ അമ്പതോളം ഇത്തരം കിണറുകളുണ്ട്. പക്ഷേ പലകാലങ്ങളിലായി ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടു. റാണിജി കി ബോറി, നഗര്‍ സാഗര്‍ കുണ്ഡ്, നവല്‍ സാഗര്‍ എന്നിവയാണ് ഇപ്പോഴും നിലനില്‍ക്കുന്ന ചില ബോറികള്‍.ഇത്തരം കിണറുകളില്‍ നിന്നും വെള്ളമെടുക്കുകയെന്നത് ബുന്ദിയിലെ സ്ത്രീകളെ സംബന്ധിച്ച് വലിയ വിശേഷമാണ്. തങ്ങള്‍ക്കുള്ളതില്‍വച്ചേറ്റവും നല്ല വസ്ത്രങ്ങളിട്ടേ ഇവര്‍ ഈ കിണറുകള്‍ക്കരികില്‍ വരുക പോലുമുള്ളു.



Click it and Unblock the Notifications