ഉഡുപ്പിയില്‍ നിന്നും 92 കിലോമീറ്റര്‍ അകലെ കിടക്കുന്ന പ്രകൃതി രമണീയമായ സ്ഥലമാണിത്. കമുകും തെങ്ങുമടക്കമുള്ള അനേകം വൃക്ഷലതാദികള്‍ തീര്‍ക്കുന്ന മനോഹരദൃശ്യം. അതിനൊപ്പം പരന്നുകിടക്കുന്ന കടല്‍. കാണേണ്ടതുതന്നെയാണ് ഈ സ്ഥലം. ഇവിടെയുള്ള ചെറുകുന്നിന്‍ മുകളിലാണ് ധാമ. ഇവിടെയെത്തിയാല്‍ കാണുന്ന കടലും കരയും ചേര്‍ന്നുള്ള ദൃശ്യഭംഗി വിസ്മയിപ്പിക്കുന്നതാണ്.
വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് ധാമ. ഇതിനകത്ത് ഏതാനും മുറികളും, ഭക്ഷണശാലയുമുണ്ട്. അധികം പണച്ചെലവില്ലാതെ യാത്രക്കാര്‍ക്ക് താമസിക്കാന്‍ മുറികള്‍ ലഭിക്കും. ഒപ്പം ചെറിയ ചെലവില്‍ ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്.
കുന്നിന്‍മുകളില്‍ നിന്നുള്ള അസ്തമയക്കാഴ്ചയും പച്ചപ്പുനിറഞ്ഞ പരിസരവുമെല്ലാം ആസ്വദിക്കണമെങ്കില്‍ ഇവിടെ താമസിക്കുന്നതാണ് ഏറ്റവും നല്ലത്. കടല്‍ക്കാറ്റേറ്റുള്ള ഇവിടത്തെ വൈകുന്നേരങ്ങള്‍ അവിസ്മരണീയങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications