ബൈന്ദൂര് ബീച്ചിന് സമീപത്തായി നിലകൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സേനേശ്വര ക്ഷേത്രത്തിലും സന്ദര്‍ശകര്‍ നിരവധിയാണ്. ബൈന്ദൂരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണിത്.
മുന്നൂറിലേറെ പഴക്കമുണ്ട് ബൈന്ദൂരിലെ മഹാകാളി ക്ഷേത്രത്തിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിത്രപൂര്‍ സാരസ്വത് കുടുംബമാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുന്നത്.
ഉഡുപ്പിയില്‍ നിന്നും 92 കിലോമീറ്റര്‍ അകലെ കിടക്കുന്ന പ്രകൃതി രമണീയമായ സ്ഥലമാണിത്. കമുകും തെങ്ങുമടക്കമുള്ള അനേകം വൃക്ഷലതാദികള്‍ തീര്‍ക്കുന്ന മനോഹരദൃശ്യം. അതിനൊപ്പം പരന്നുകിടക്കുന്ന കടല്‍. കാണേണ്ടതുതന്നെയാണ് ഈ സ്ഥലം. ഇവിടെയുള്ള...
ബൈന്ദൂര് ബീച്ചിനടുത്തായിട്ടാണ് സോമേശ്വര ക്ഷേത്രമുള്ളത്. ബൈന്ദൂര് നദി ഇതിനരികിലൂടെയാണ് ഒഴുകി കടലില്‍ ചേരുന്നത്. ശിവപ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍. മറ്റനേകം കൊത്തുപണികളും മറ്റും സേമേശ്വര ക്ഷേത്രത്തില്‍ കാണാം.
കുന്ദാപുര താലൂക്കിലാണ് ബൈന്ദൂര് ബീച്ച്. മറവന്തെ ബീച്ചില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സൂര്യാസ്തമനം കാണാനായിട്ടാണ് പലരും ഇവിടെയെത്താറുള്ളത്. ഒച്ചയും ബഹളവുമില്ലാത്ത അന്തരീക്ഷത്തില്‍ കുറച്ച് സമയം ചെലവിടുകയെന്ന...
ബൈന്ദൂരിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് രാമചന്ദ്രമന്ദിര്. വര്‍ഷം മുഴുവനും ഇവിടെ ഒട്ടേറെപ്പേര്‍ സന്ദര്‍ശനത്തിനെത്തുന്നു. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീരാമചന്ദ്രനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഒട്ടിനനെയില് നിന്നും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെളക തീര്‍ത്ഥ വെള്ളച്ചാട്ടത്തിനടുത്തെത്താം. ഒട്ടിനനെയിലെ പാറക്കൂട്ടങ്ങളും അവിടെനിന്നുള്ള അസ്തമനക്കാഴ്ചയും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക.