1925ലാണ് ഗബ്ബാര്‍സിംഗ് നേഗി എന്ന പട്ടാളക്കാരന്‍െറ സ്മാരകം പൂര്‍ത്തിയായത്. ബ്രിട്ടീഷ് സേനക്കൊപ്പം ജര്‍മനിയിലെ ഫ്ളാന്‍ഡേഴ്സില്‍ നടന്ന യുദ്ധത്തില്‍ നിരവധി ജര്‍മന്‍ ശത്രുക്കളെ വീഴ്ത്തിയ ശേഷം 23ാം വയസിലാണ് ഈ യോദ്ധാവ് ജീവന്‍ വെടിഞ്ഞത്. ബ്രിട്ടീഷ്സേന ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ വിക്ടോറിയാ ക്രോസ് നല്‍കി ആദരിച്ച ഈ പരാക്രമിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ എല്ലാവര്‍ഷം ഏപ്രില്‍ 21ന് ഗര്‍വാള്‍ റെജിമെന്‍റിലെ അംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികളും പ്രണാമം അര്‍പ്പിക്കാറുണ്ട്. ഗബ്ബാര്‍സിംഗ് നേഗി ഫെയര്‍ എന്ന പേരില്‍ ഇവിടെ സംഘടിപ്പിക്കുന്ന മേള 1971 മുതല്‍ ഗര്‍വാള്‍ റജിമെന്‍റ് ഏറ്റെടുത്താണ് നടത്തുന്നത്.



Click it and Unblock the Notifications