മുതല, ഗംഗെയ്‌റ്റിക് ഡോള്‍ഫിന്‍, ചീങ്കണ്ണി എന്നിവയുടെ പേരിലാണ് ചമ്പല്‍ വന്യജീവി സങ്കേതം പ്രശസ്‌തമെങ്കിലും ഇവിടം മികച്ച ഒരു പക്ഷി നിരീക്ഷണ കേന്ദ്രമായി കൂടി മാറി കൊണ്ടിരിക്കുകയാണ്. ചമ്പല്‍ വന്യജീവി സങ്കേതത്തെ രാജ്യത്തെ പ്രധാനപ്പെട്ട ഒരു പക്ഷി സങ്കേതമായി തിരഞ്ഞെടുത്തിട്ടുണ്ട്. ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ഏതാണ്ട് 330 ഇനം പക്ഷികളെ ഇവിടെ കാണാം.
പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം ശൈത്യകാലവും ശരത്‌കാലവുമാണ്. ഈ സമയത്ത് ഇവിടെ സ്ഥിരം കാണപ്പെടുന്ന പക്ഷികള്‍ക്ക് പുറമെ ഹിമാലയന്‍ മേഖലയില്‍ നിന്നും പാലെറാക്ടിക് മേഖലയില്‍ നിന്നും ഉള്ള ദേശാടനപക്ഷികളും വന്യജീവി സങ്കേതത്തില്‍ എത്തും. ഇന്ത്യന്‍ സ്‌കിമ്മര്‍, വെളള വാലുള്ള കഴുകന്‍, കഴുകന്‍, ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിള്‍ എന്നിവ ഇവിടെ ധാരാളമായി കാണപ്പെടുന്നു.



Click it and Unblock the Notifications